‘കനകം കാമിനി കലഹം’ ചിത്രത്തിന്റെ ആദ്യ ടീസര്‍ ജൂലൈ 16

','

' ); } ?>

നിവിന്‍ പോളി പ്രധാന വേഷത്തിലഭിനയിക്കുന്ന ‘കനകം കാമിനി കലഹം’ ചിത്രത്തിന്റെ ആദ്യ ടീസര്‍ ജൂലൈ 16 വെള്ളിയാഴ്ച റിലീസാവുന്നു. പോളി ജൂനിയര്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ നിവിന്‍ പോളി തന്നെയാണ് ചിത്രത്തിന്റെ നിര്‍മാണം. ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍ എന്ന ചിത്രത്തിന് ശേഷം രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍ തിരക്കഥയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രമാണിത്. നിവിന്‍ പോളി നായകനായെത്തുന്ന ‘കനകം കാമിനി കലഹം’ സിനിമയുടെ ചിത്രീകരണം നേരത്തെ ആരംഭിച്ചിരുന്നു. ഗ്രേസ് ആന്റണിയാണ് ചിത്രത്തിലെ നായിക. പോളി ജൂനിയര്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നിവിന്‍ പോളി തന്നെയാണ് ചിത്രം നിര്‍മിക്കുന്നത്.

നിവിന്‍ പോളിക്കൊപ്പം ഗ്രെയ്‌സ് ആന്റണി, വിനയ് ഫോര്‍ട്ട്, സുധീഷ്, ജോയ് മാത്യു, ജാഫര്‍ ഇടുക്കി, ശിവദാസന്‍ കണ്ണൂര്‍, സുധീര്‍ പറവൂര്‍, രാജേഷ് മാധവന്‍,വിന്‍സി അലോഷ്യസ് തുടങ്ങിയവരും കഥാപാത്രങ്ങളാവുന്ന സിനിമയുടെ ഛായാഗ്രഹണം വിനോദ് ഇല്ലംപള്ളി നിര്‍വഹിക്കുന്നു. എഡിറ്റര്‍ മനോജ് കണ്ണോത്ത്. സൗണ്ട് ഡിസൈന്‍ ശ്രീജിത്ത് ശ്രീനിവാസന്‍. മ്യൂസിക് യാക്‌സന്‍ ഗാരി പെരേര, നേഹ നായര്‍. ആര്‍ട്ട് അനീസ് നാടോടി. മേക്കപ്പ് ഷാബു പുല്‍പ്പള്ളി. കോസ്റ്റ്യൂംസ് മെല്‍വി.ജെ. പ്രൊഡക്ഷന്‍ കന്‍ട്രോളര്‍ പ്രവീണ്‍ ബി. മേനോന്‍. പരസ്യകല ഓള്‍ഡ്മന്‍ക്‌സ്. വളരെ കുറഞ്ഞ കാലം കൊണ്ട് മലയാളക്കരയുടെ പ്രിയങ്കരനായി മാറിയ നടനാണ് നിവിന്‍ പോളി. ഹിറ്റ് സിനിമകള്‍ പ്രേക്ഷകരിലേക്ക് എത്തിച്ച് കൊണ്ടിരിക്കുന്ന നിവിന്‍ പോളി ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്ത മൂത്തോനിലൂടെ ആണ് അംഗീകാരങ്ങള്‍ നേടിയിരുന്നു. മൂത്തോനില്‍ ഗീതുവിന്റെ ഭര്‍ത്താവും സംവിധായകനും പ്രശസ്ത ഛായാഗ്രഹകനുമായ രാജീവ് രവിയാണ് ക്യാമറ കൈകാര്യം ചെയ്തിരുന്നത്. രാജീവ് രവി സംവിധാനം ചെയ്യുന്ന തുറമുഖമാണ് ഇനി നിവിന്‍പോളിയുടേതായി പുറത്തിറങ്ങാനുള്ള ചിത്രം.