ഒമര്‍ ലുലുവിനെ അഭിനന്ദിച്ച് മോഹന്‍ലാല്‍

ഒമര്‍ ലുലുവിന്റെ മഹിയില്‍ മഹാ എന്ന ആല്‍ബത്തിന് അഭിനന്ദനം അറിയിച്ച് മോഹന്‍ലാല്‍. ഒമര്‍ ലുലു തന്നെയാണ് ഇക്കാര്യം ഫേസ്ബുക്കില്‍ പങ്കുവെച്ചത്. മഹിയില്‍ മഹാ എന്ന ഒമറിന്റെ പുതിയ ആല്‍ബം കണ്ടിരുന്നു പണ്ട് മുതലേ ഇഷ്ടപ്പെട്ട മാപ്പിളപാട്ടാണ് മഹിയില്‍ മഹയും മാണിക്യ മലരും ഒക്കെ പുതിയ ട്യൂണില്‍ കേട്ടപ്പോഴും നല്ല ഇഷ്ടമായി എന്നും ആല്‍ബത്തില്‍ വര്‍ക്ക് ചെയത എല്ലാവരോടും അഭിനന്ദനം  പറഞ്ഞൂ എന്നുമാണ് മോഹന്‍ലാല്‍ പറഞ്ഞത്.

ഒമര്‍ ലുലുവിന്റെ വാക്കുകള്‍:

സമീര്‍ ഭായി വിളിച്ചിട്ട് എന്താ വിശേഷം എന്നൊക്കെ ചോദിച്ച് പെട്ടെന്ന് ഞാന്‍ ലാലേട്ടന് ഫോണ്‍ കൊടുക്കാം എന്ന് പറഞ്ഞൂ ഞാന്‍ ആകെ സ്റ്റക്കായി പോയി. അപ്പോഴേക്കും ലാലേട്ടന്റെ ശബ്ദം ‘ഒമര്‍ ഞാന്‍ മഹിയില്‍ മഹാ എന്ന ഒമറിന്റെ പുതിയ ആല്‍ബം കണ്ടിരുന്നു പണ്ട് മുതലേ ഇഷ്ടപ്പെട്ട മാപ്പിളപാട്ടാണ് മഹിയില്‍ മഹയും മാണിക്യ മലരും ഒക്കെ പുതിയ ട്യൂണില്‍ കേട്ടപ്പോഴും നല്ല ഇഷ്ടമായി’ എന്നും ആല്‍ബത്തില്‍ വര്‍ക്ക് ചെയത എല്ലാവരോടും അഭിനന്ദനം പറയാനും പറഞ്ഞൂ. പുതിയ സിനിമാ വിശേഷങ്ങളും ഒക്കെ ചോദിച്ച് അംശസകള്‍ പറഞ്ഞ് ഫോണ്‍ കട്ട് ചെയ്തു.ഈ കോവിഡ് കാലത്ത് കിട്ടിയ ഒരു വലിയ സന്തോഷം

പീര്‍ മുഹമ്മദിന്റെ പ്രശസ്തമായ പഴയകാല മാപ്പിളപ്പാട്ട് ‘മഹിയില്‍ മഹാ’യുടെ റിവിസിറ്റഡ് ഗാനമാണ് വിനീത് ശ്രീനിവാസന്റെ ശബ്ദത്തില്‍ മനോഹരമായ വിഷ്വലുകളോടുകൂടി ഒമര്‍ ലുലു ഒരുക്കിയത്.

പൂര്‍ണ്ണമായും ദുബായ് പശ്ചാത്തലമാക്കി ചിത്രീകരിച്ചിരിക്കുന്ന പ്രണയ ആല്‍ബത്തില്‍ പ്രശസ്ത സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സേഴ്‌സ് ദമ്പതികളായ അജ്മല്‍ ഖാന്‍-ജുമാന ഖാന്‍ എന്നിവരാണ് അഭിനയിച്ചിരിക്കുന്നത്. ഗ്ലോബേഴ്‌സ് എന്റര്‍ടൈന്‍മെന്റ്‌സിന്റെ ബാനറില്‍ ദുബായിലെ വ്യവസായിയായ മുമൈജ് മൊയ്ദു നിര്‍മ്മിക്കുന്ന ഈ മ്യൂസിക് ആല്‍ബത്തിന് ജുബൈര്‍ മുഹമ്മദ് ആണ് സംഗീത നിര്‍വ്വഹിച്ചിരിക്കുന്നത്.

അമോള്‍ ശ്രിവാസ്തവയുടെ ഹിന്ദി കോറസിന് അഭിഷേക് ടാലന്റഡ് വരികളെഴുതി. ഛായാഗ്രഹണം മുസ്തഫ അബൂബക്കര്‍, എഡിറ്റിംഗ് അച്ചു വിജയന്‍, കാസ്റ്റിംഗ് ഡിറക്ഷന്‍ വിശാഖ് പി.വി. വാര്‍ത്താ പ്രചരണം എ.എസ്. ദിനേശ്, പോസ്റ്റര്‍ ഡിസൈന്‍സ് അശ്വിന്‍ ഹരി, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് ഹെയിന്‍സ്.