കൊവിഡ് അതിരൂക്ഷമായി സാഹചര്യത്തില്‍ പുറത്തിറങ്ങി സ്വന്തം കുടുംബത്തെ അപകടത്തിലാക്കരുതെന്ന് നടന് ഷെയിന്‍ നിഗം.ഇപ്പോഴും കാര്യങ്ങളുടെ ഗൗരവം മനസ്സിലാക്കാത്തവര്‍ നിരവധിയാണ്, അനാവശ്യമായി പുറത്ത് ഇറങ്ങുന്നവര്‍ അവരുടെ മുഴുവന്‍ കുടുംബത്തെയും അപകടത്തില്‍ ആക്കുകയാണ് എന്നുള്ള ബോധ്യം ഉണ്ടായിരിക്കണംമെന്നും താരം സോഷ്യമീഡിയയിലൂടെ പറഞ്ഞു.
നിലിവിലെ സാഹചര്യം വെച്ച് എല്ലാവരും ആരോഗ്യ വകുപ്പ് പറയുന്നത് അനുസരിക്കണം. അനാവശ്യമായി പുറത്തു പോകാതിരിക്കുക. പോകേണ്ടി വന്നാല്‍ ശുചിത്വം ഉറപ്പാക്കുക എന്നീ കാര്യങ്ങളും ഷെയിന്‍ പോസ്റ്റില്‍ പറയുന്നു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണ രൂപം വായിക്കാം,
പ്രിയപ്പെട്ടവര്‍ കണ്മുന്നില് നിന്ന് മാഞ്ഞുപോകുന്ന അവസ്ഥ അതിഭീകരമാണ്.
ഇപ്പോഴും കാര്യങ്ങളുടെ ഗൗരവം മനസ്സിലാക്കാത്തവര്‍ നിരവധിയാണ്, അനാവശ്യമായി പുറത്ത് ഇറങ്ങുന്നവര്‍ അവരുടെ മുഴുവന്‍ കുടുംബത്തെയും അപകടത്തില്‍ ആക്കുകയാണ് എന്നുള്ള ബോധ്യം ഉണ്ടായിരിക്കണം. ആയതിനാല്‍ സ്വയം ശുചിത്വം പാലിക്കുക, അനാവശ്യമായി പുറത്ത് ഇറങ്ങാതിരിക്കുക, ആരോഗ്യ വകുപ്പ് നിര്‍ദേശിക്കുന്ന കാര്യങ്ങള്‍ കൃത്യമായി പാലിക്കുക.
അമൃത ടി വി യുടെ ഡാന്‍സ് ഷോയിലൂടെയാണ് മുഖ്യധാരയിലേക്ക് ഷെയിന്‍ കടന്നുവരുന്നത്. താന്തോന്നി, അന്‍വര്‍ എന്നീ മലയാളചിത്രങ്ങളില്‍ ബാലതാരമായാണ് ഷെയിന്‍ അഭിനയജീവിതം തുടങ്ങുന്നത്. രാജീവ് രവിയുടെ അന്നയും റസൂലുമാണ് ഷെയിന്ന്റെ അഭിനയജീവിതത്തില്‍ വഴിത്തിരിവായത്. 2016 ല്‍ പുറത്തിറങ്ങിയ ഷാനവാസ് കെ ബാവക്കുട്ടി സംവിധാനം ചെയ്ത മലയാളചിത്രം കിസ്മത്തിലൂടെ നായകനാവുകയും ചെയ്തു.
തന്തോന്നി ,നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി,അന്നയും റസൂലും,
ബാല്യകാലസഖി,കമ്മട്ടിപ്പാടം,കിസ്മ ത്ത് ,C/Oസൈറ ബാനു,പറവ,ഈട,കുമ്പളങ്ങി നൈറ്റ്സ്,ഇഷ്ക് ,ഓള്,വലിയ പെരുന്നാള്‍,വെയില് തുടങ്ങിയവയാണ് അഭിനയിച്ച ചിത്രങ്ങള്‍.
സംസ്ഥാനത്ത് ഇപ്പോള്‍ ആരംഭിച്ച ലോക്ക്ഡൗണും കഴിഞ്ഞ വര്‍ഷത്തെ ലോക്ഡൗണും തമ്മില്‍ വലിയ വ്യത്യാസമുണ്ടെന്ന് മുഖ്യമന്ത്രി ഇന്നലെ പത്രസമ്മേളനത്തില്‍ പറഞ്ഞു. ആദ്യത്തെ ലോക്ഡൗണ്‍ പ്രിവന്റീവ് ലോക്ക്ഡൗണ്‍ ആയിരുന്നു. ആ ഘട്ടത്തില്‍ രോഗം പ്രധാനമായും പുറത്തു നിന്നും വരുന്ന അവസ്ഥയായിരുന്നു. സമൂഹവ്യാപനം ഒഴിവാക്കാനായിരുന്നു ആ ലോക്ഡൗണ്‍ വഴി ശ്രമിച്ചത്.ഇപ്പോള്‍ നടപ്പിലാക്കുന്നത് എമര്‍ജന്‍സി ലോക്ഡൗണ്‍ ആണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.