‘അരുവി’ ഹിന്ദിയില്‍ ഒരുങ്ങുന്നു

','

' ); } ?>

തമിഴ് ചിത്രം അരുവിയുടെ ഹിന്ദി റിമേക്ക് ഒരുങ്ങുന്നു. ബോളിവുഡ് താരം ഫാത്തിമ സന ഷെയ്ഖാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഇ നിവാസാണ് ചിത്രത്തിന്റെ സംവിധായകന്‍. 2021 പകുതിയോടെ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ചിത്രത്തിന് ഇതുവരെ പേര് ഇട്ടിട്ടില്ല.

2017ല്‍ പുറത്തിറങ്ങിയ ‘അരുവി’ക്ക് മികച്ച പ്രേക്ഷക നിരൂപക പ്രശംസ ലഭിച്ചിരുന്നു. അരുണ്‍ പ്രഭു പുരുഷോത്തമനാണ് ചിത്രം സംവിധാനം ചെയ്തത്. അരുണിന്റെ ആദ്യ ചിത്രമായിരുന്നു അരുവി. തമിഴ് താരം അദിതി ബാലനാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്.