ഓസ്‌കറില്‍ ആദ്യഘട്ടം കടന്ന് ‘സൂരറൈ പോട്ര്’

','

' ); } ?>

സൂര്യയെ നായകനാക്കി സുധ കൊങ്കര സംവിധാനം ചെയ്ത തമിഴ് ചിത്രം ‘സൂരറൈ പോട്ര്’ ഓസ്‌കറില്‍ ആദ്യഘട്ടം കടന്നു.ചിത്രംഓസ്‌കറില്‍ മത്സരിക്കുന്ന വിവരം അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടിരുന്നു. മികച്ച നടന്‍, മികച്ച നടി, മികച്ച സംവിധായകന്‍, മികച്ച ഒര്‍ജിനല്‍ സ്‌കോര്‍ തുടങ്ങിയ വിഭാഗങ്ങളിലാണ് ചിത്രം മത്സരിക്കുന്നത്. 93-ാമത് ഓസ്‌കാര്‍ പുരസ്‌കാരത്തിന് മത്സരിക്കാന്‍ ചിത്രം യോഗ്യത നേടിയിരിക്കുകയാണിപ്പോള്‍.

പ്രാഥമിക ഘട്ടത്തില്‍ തിരഞ്ഞെടുത്ത 366 ചിത്രങ്ങളില്‍ ഒന്നായി മാറിയിരിക്കുകയാണ് ചിത്രം. ജനറല്‍ ക്യാറ്റഗറിയിലാണ് ചിത്രം മത്സരിക്കുന്നത്. ചിത്രത്തിന്റെ സഹനിര്‍മാതാവായ രാജശേഖര്‍ പാണ്ഡ്യനാണ് ഈ വിവരം പുറത്ത് വിട്ടത്.

എയര്‍ ഡെക്കാണിന്റെ സ്ഥാപകന്‍ ജി ആര്‍ ഗോപിനാഥിന്റെ ജീവിതത്തെ ആസ്പദമാക്കിയുള്ളതാണ് സൂരറൈ പൊട്രു. അപര്‍ണ ബാലമുരളിയാണ് ‘ബൊമ്മി’ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് സൂര്യയുടെ നായികയായി എത്തിയത്.