
മലയാളത്തില്‍ വീണ്ടുമൊരു ഒടിയന്റെ കഥയുമായി എത്തുന്ന ‘കരുവ് ‘ന്റെ പൂജയും സ്വിച്ചോണ്‍ കര്‍മ്മവും പാലക്കാട് കാവശ്ശേരിയില്‍ ആരംഭിച്ചു. പുതുമുഖങ്ങള്‍ക്ക് ഏറെ പ്രാധാന്യമുള്ള ഈ ത്രില്ലര്‍ ചിത്രത്തിന്റെ കഥ, തിരക്കഥ, സംവിധാനം ശ്രീഷ്മ ആര്‍ മേനോനാണ് നിര്‍വഹിക്കുന്നത്. ആല്‍ഫാ ഓഷ്യന്‍ എന്‍ടര്‍ടെയിന്‍മെന്റ്സിന്റെ ബാനറില്‍ സുധീര്‍ ഇബ്രാഹിമാണ് നിര്‍മ്മിക്കുന്നത്.
ഛായാഗ്രാഹകന്‍ ടോണി ജോര്‍ജ്ജ് ആണ് സിനിമയ്ക്ക് വേണ്ടി ക്യാമറ ചെയ്യുന്നത്. ഹാരി മോഹന്‍ദാസ് എഡിറ്റിങ്ങും, റോഷന്‍ സംഗീതവും നിര്‍വ്വഹിക്കുന്നു.