
ദാവൂദ് ഇബ്രാഹിമിന്റെ ജീവിതം പ്രമേയമാക്കുന്ന ‘ഡി കമ്പനി’യുമായി സംവിധായകന്‍ രാംഗോപാല്‍ വര്‍മ്മ. ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി. ഇതിലും മികച്ച മറ്റൊരു ഗ്യാങ്സ്റ്റര്‍ സിനിമ ഉണ്ടായിട്ടില്ലെന്നാണ് ചിത്രത്തെ കുറിച്ച് സംവിധായകന്‍ പറയുന്നത്. ദാവൂദിന്റെ ജീവിതം മാത്രമല്ല, ഡി കമ്പനിയുടെ നിഴലില്‍ ജീവിച്ച് മരിച്ച അനേകം അധോലോക നായകന്മാരുടെ കഥകളും ചിത്രത്തിലുണ്ടാവുമെന്ന് സംവിധായകന്റെ ട്വീറ്റില്‍ പറയുന്നു.
3.17 മിനിറ്റാണ് ടീസറിന്റെ ദൈര്‍ഘ്യം. 2002 ല്‍ രംഗോപാല്‍ വര്‍മ്മയുടെ സംവിധാനത്തില്‍ പുറത്തിറങ്ങിയ കമ്പനിയും ഗാങ്സ്റ്റര്‍ മൂവി വിഭാഗത്തില്‍ ആയിരുന്നു. ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം, കന്നഡ എന്നീ ഭാഷകളിലായിരിക്കും ഡി കമ്പനി റിലീസിനെത്തുക.