
2020ല്‍ മലയാള സിനിമയില്‍ മെഗാ ഹിറ്റായ അഞ്ചാം പാതിരയുടെ ഒന്നാം വാര്‍ഷികത്തില്‍ പുതിയ പ്രഖ്യാപനവുമായി അണിയറ പ്രവര്‍ത്തകര്‍. കഴിഞ്ഞ ജനുവരി 10ന് തിയേറ്ററില്‍ എത്തിയ ചിത്രം കുഞ്ചാക്കോ ബോബന്റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റുകളില്‍ ഒന്നാണ്, മിഥുന് മാനുവല്‍ തോമസ് ആഷിക്ക് ഉസ്മാന് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ തിരക്കഥ ഒരുക്കി സംവിധാനം ചെയിത ചിത്രത്തിന് രണ്ടാം ഭാഗം വരുന്നു. ആറാം പാതിരാ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്ത് വിട്ടു . അഞ്ചാം പാതിരയുടെ അതേ അണിയറക്കാര്‍ തന്നെയാണ് ആറാം പാതിരയിലും.
‘അന്‍വര്‍ ഹുസൈന് പുതിയ ഒരു നിഗൂഢതയിലേക്ക് കാലെടുത്ത് വെക്കുന്നു..ആറാം പാതിരാ. ത്രില്ലര്‍ രൂപം കൊള്ളുന്നത് ആവേശത്തോടെ നോക്കിയിരിക്കുകയാണ്’. ചിത്രത്തെക്കുറിച്ച് മിഥുന് പറയുന്നു. ആദ്യ ഭാഗത്തില്‍ കുഞ്ചാക്കോ ബോബന് അവതരിപ്പിച്ച അന്‍വര്‍ ഹുസൈനെന്ന കഥാപാത്രത്തെ കേന്ദ്രീകരിച്ചാണ് രണ്ടാം ഭാഗവും ഒരുങ്ങുന്നത്.
ഏറെ പ്രേക്ഷകപ്രീതി നേടിയ സൈക്കോ ത്രില്ലര്‍ ആയിരുന്നു അഞ്ചാം പാതിര. ശ്രീനാഥ് ഭാസി, ഷറഫുദീന്‍, ജിനു ജോസഫ്, ഹരികൃഷ്ണന്, ഉണ്ണിമായ, രമ്യ നമ്പീശന്, അഭിരാം, ജാഫര്‍ ഇടുക്കി, മാത്യു തോമസ് തുടങ്ങി വന്‍ താരനിര തന്നെ ചിത്രത്തിലുണ്ടായിരുന്നു.