കോശിയായി റാണ ദഗ്ഗുബട്ടി

അയ്യപ്പനും കോശിയും തെലുങ്ക് റീമേക്കില്‍ പവന്‍ കല്യാണിനൊപ്പം റാണ ദഗ്ഗുബട്ടിയും. മലയാളത്തില്‍ പൃഥ്വിരാജ് അവതരിപ്പിച്ച കോശിയുടെ കഥാപാത്രത്തെ അവതരിപ്പിക്കുക റാണ ദഗ്ഗുബട്ടിയായിരിക്കുമെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു.തെലുങ്ക് റീമേക്കില്‍ പവന്‍ കല്യാണ്‍ അയ്യപ്പന്‍ നായരായാണ് എത്തുന്നത്.

സിതാര എന്റര്‍ടെയിന്‍മെന്റ്സിന്റെ ബാനറില്‍ സൂര്യദേവര നാഗ വംശി നിര്‍മ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് സാഗര്‍ കെ ചന്ദ്രയാണ്. തിങ്കളാഴ്ച ചിത്രത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഔദ്യോഗികമായി ആരംഭിക്കുമെന്നും അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിരുന്നു.