വിഖ്യാത സംവിധായകന് കിം കി ഡുക്കിന്റെ അപ്രതീക്ഷിത വിയോഗം ഏല്‍പ്പിച്ച ഞെട്ടലിലാണ് മലയാളികള്‍.കിം കി ഡുക്കിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചുകൊണ്ട് സംവിധായകന് ഡോ ബിജു പങ്കുവെച്ച കുറിപ്പാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.കിം കിഡുക്കുമായി നടത്തിയിരുന്ന ചാറ്റുകളുടെ ചിത്രങ്ങളും ഫേസ്ബുക്ക് പോസ്റ്റിനൊപ്പം അദ്ദേഹം പങ്കുവച്ചിട്ടുണ്ട്.
‘ഇനി ഈ ചാറ്റുകള്‍ ഇല്ല.. റഷ്യയിലും ലാത്വിയയിലുമായി ചിത്രീകരിക്കുന്ന സിനിമകള്‍ക്ക് ശേഷം എന്റെ സിനിമയില്‍ അഭിനയിക്കാനുള്ള ക്ഷണം പരിഗണിക്കാം എന്ന വാഗ്ദാനം നിറവേറ്റാതെ പോയി… പ്രിയ കിം പക്ഷെ സിനിമകള്‍ മരിക്കുന്നില്ല.. അത് വീണ്ടും വീണ്ടും ലോകത്തോട് സംസാരിച്ചു കൊണ്ടിരിക്കും… എന്തൊരു വര്ഷമാണീ 2020…’- ബിജു കുറിച്ചു.