
പ്രശസ്ത നര്ത്തകന് അസ്താദ് ദേബൂ അന്തരിച്ചു. 73 വയസ്സായിരുന്നു. വ്യാഴാഴ്ച രാവിലെ മുംബൈയിലെ വസതിയില്‍ വച്ചായിരുന്നു അന്ത്യം.ഇന്ത്യയിലെ ആധുനിക നൃത്തത്തിന്റെ തുടക്കക്കാരനായാണ് അദ്ദേഹത്തെ കണക്കാക്കപ്പെട്ടിരുന്നത്.ഗുജറാത്തിലെ ഒരു പാഴ്സി കുടുംബത്തില്‍ ജനിച്ച അസ്താദ് ദേബൂ തന്റെ ആറാമത്തെ വയസ്സിലാണ് നൃത്തലോകത്തെത്തുന്നത്.
അഞ്ച് പതിറ്റാണ്ടുകള്‍ നീണ്ട കാലാജീവിതത്തില്‍ 70 ലേറെ രാജ്യങ്ങളില്‍ ആയിരക്കണക്കിന് വേദികളില്‍ അദ്ദേഹം നൃത്തം ചെയ്തു. 1995 ല്‍ സംഗീത നാടക അക്കാദമി പുരസ്കാരം നേടി, 2007 ല്‍ രാജ്യം പദ്മശ്രീ നല്കി ആദരിച്ചു.സിനിമാ രംഗത്ത് നൃത്ത സംവിധായകനായും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.