
കാളിദാസ് ജയറാം അഭിനയിച്ച ‘ഒരു പക്കാ കതൈ’ എന്ന തമിഴ് സിനിമയുടെ റിലീസ് തീയതി പ്രഖ്യാപിച്ചു.ആറ് വര്‍ഷത്തിന് ശേഷമാണ് ചിത്രത്തിന്റെ റിലീസ് തീയതിയിലില്‍ തീരുമാനമാകുന്നത്.സെന്‍സര്‍ ബോര്‍ഡുമായി ബന്ധപ്പെട്ട ചില തര്‍ക്കങ്ങളാണ് സിനിമയുടെ റിലീസ് തീയതി വൈകുവാന്‍ കാരണമായത്.ഒടിടി പ്ലാറ്റഫോം ആയ സീ ഫൈവില്‍ ഡിസംബര്‍ 25 നാണ് ചിത്രം റിലീസ് ചെയ്യുന്നത്.ബാലാജി തരണീധരന്‍ ആണ് സിനിമയുടെ സംവിധായകന്‍.മേഘ ആകാശാണ് സിനിമയിലെ നായിക.
സിനിമയില്‍ ‘ലൈംഗികബന്ധം’ എന്ന വാക്ക് ഉപയോഗിച്ചതിലായിരുന്നു സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സെര്‍ട്ടിഫിക്കേഷന്‍ ചിത്രത്തിന്റെ റിലീസ് തടഞ്ഞുവെഞ്ഞിരുന്നത്.
‘നടുവുള കൊഞ്ചം പക്കാത കാനോം’ ‘സീതാകാത്തി’ തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയനാണ് സംവിധായകന്‍ ബാലാജി തരണീധരന്‍.