തന്റെ പുതിയ ചിത്രമായ ‘ലാബം’ തീയറ്റര്‍ റിലീസ് തന്നെയെന്ന് വിജയ് സേതുപതി. ട്വിറ്ററിലൂടെയാണ് താരം ഇക്കാര്യം അറിയിച്ചത്. എസ്പി ജനനാഥന് ആണ് ചിത്രത്തിന്റെ സംവിധാനം.’ലാബം’ ഓടിടി റിലീസിനൊരുങ്ങുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ വന്നതിന് പിന്നാലെയാണ് വിജയ് സേതുപതി പ്രതികരണവുമായി രംഗത്തെത്തിയത്.
സോഷ്യല്‍ ഫൈറ്ററുടെ കഥാപാത്രത്തെയാണ് ചിത്രത്തില്‍ വിജയ് സേതുപതി അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ ട്രെയിലറിന് നല്ല പ്രതികരണങ്ങളാണ് ലഭിച്ചിരുന്നത്. കൃഷ്ണഗിരിയിലായിരുന്നു ലാബത്തിന്റെ ചിത്രീകരണം.പൊളിറ്റിക്കല്‍ ത്രില്ലറായ ചിത്രം തമിഴിന് പുറമെ ഹിന്ദി, മലയാളം, തെലുങ്കു എന്നീ ഭാഷകളിലും പുറത്തിറങ്ങും.
ശ്രുതി ഹാസന് ആണ് ലാബത്തില് വിജയ് സേതുപതിയുടെ നായികയായെത്തുന്നത്.ഡി ഇമ്മന്‍ സംഗീതം നിര്‍വ്വഹിക്കുന്ന ചിത്രം വിജയ് സേതുപതി പ്രൊഡക്ഷന്‍സാണ് നിര്‍മ്മിക്കുന്നത്.