
നടി മേഘ്ന രാജിനും കുഞ്ഞിനും കുടുംബാംഗങ്ങള്‍ക്കും കോവിഡ് 19 സ്ഥിരീകരിച്ചു. നടി തന്നെയാണ് ഇക്കാര്യം സമൂഹ മാധ്യമത്തിലൂടെ വ്യക്തമാക്കിയത്. കഴിഞ്ഞ ദിവസം മേഘ്നയുടെ അമ്മ പ്രമീളയെ ശാരീരിക പ്രശ്നങ്ങളെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിച്ചിരുന്നു. കോവിഡ് പരിശോധനയില്‍ ഫലം പോസിറ്റീവായിരുന്നു. തുടര്‍ന്ന് സമ്പര്‍ക്കത്തിലുണ്ടായിരുന്നവരെയും പരിശോനയ്ക്ക് വിധേയമാക്കുകയായിരുന്നു.
എനിക്കും മാതാവിനും പിതാവിനും എന്റെ കുഞ്ഞു മകനും കോവിഡ് സ്ഥിരീകരിച്ചു. വിവരം ഞങ്ങളുമായി സമ്പര്‍ക്കം പുലര്‍ത്തിയ എല്ലാവരെയും അറിയിച്ചിട്ടുണ്ട്. ഞങ്ങള്‍ ചികിത്സയിലാണ് പരിഭ്രമിക്കരുതെന്ന് ചീരുവിന്റെ (ചിരഞ്ജീവി സര്‍ജ) ആരാധകരോട് അപേക്ഷിക്കുന്നു മേഘ്ന കുറിച്ചു.
മേഘ്നയുടെ ഭര്‍ത്താവ് ചിരഞ്ജീവി സര്‍ജ കഴിഞ്ഞ ജൂണിലാണ് അന്തരിക്കുന്നത്. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു വിയോഗം. ഒക്ടോബറിലായിരുന്നു മകന്റെ ജനനം.