
വോഗ് മാഗസിന്റെ വൂമണ്‍ ഓഫ് ദി ഇയര്‍ അവാര്‍ഡ് പ്രഖ്യാപിച്ച് നടന് ദുല്‍ഖര്‍ സല്മാന്. കേരളത്തിന്റെ ആരോഗ്യ മന്ത്രി ശൈലജ ടീച്ചര്‍ക്കുള്ള ഈ അവാര്‍ഡ് പ്രഖ്യാപിക്കാന്‍ കഴിഞ്ഞതില്‍ ഏറെ അഭിമാനമുണ്ടെന്ന് പറഞ്ഞുകൊണ്ടാണ് ദുല്‍ഖര്‍ അവാര്‍ഡ് പ്രഖ്യാപിച്ചത്.
സംസ്ഥാനത്തിന് മാത്രമല്ല ഇന്ത്യക്ക് തന്നെ അഭിമാനമാണ് ശൈലജ ടീച്ചര്‍. കൊവിഡ് മഹാമാരിയെ അതിജീവിക്കുന്നതില്‍ മുന്നില്‍ നിന്ന് പോരാടിയ നേതാവാണ് . രണ്ടു വര്‍ഷം മുമ്പ് നിപ വൈറസ് പടര്‍ന്നപ്പോഴും അതിജീവനത്തിന്റെ മാതൃക കാണിച്ചതും ശൈലജ ടീച്ചര്‍ ആയിരുന്നു.
അത്തരമൊരു മാന്യ വ്യക്തിത്വത്തിന് ഈ അവാര്‍ഡ് പ്രഖ്യാപിക്കാനുള്ള അവസരത്തില്‍ ഏറെ സന്തോഷവും ബഹുമാനവുമുണ്ട്. നിങ്ങളുടെ അചഞ്ചലമായ സമര്‍പ്പണത്തിന് കെ കെ ശൈലജ ടീച്ചറിന് നന്ദി. ഈ അവസരത്തിന് വോഗ് ഇന്ത്യയ്ക്കും നന്ദിയെന്നും ദുല്‍ഖര്‍ പറഞ്ഞു.