
സോഷ്യല്‍ മീഡിയയില്‍ മികച്ച പ്രതികരണങ്ങളുമായി സൂര്യ ചിത്രം ‘സൂരറൈ പൊട്രു’. ഇന്നലെ രാത്രിയാണ് ആമസോണ്‍ പ്രൈമില്‍ ചിത്രം റിലീസ് ചെയ്തത്. സിനിമ പ്രേമികള്‍ ഇരുകൈകളും നീട്ടിയാണ് ചിത്രത്തെ സ്വീകരിച്ചിരിക്കുന്നത്.ആരാധകര്‍ ഏറെ നാളായി പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം കൂടിയായിരുന്നു സൂരറൈ പൊട്രു.
സൂര്യയുടെ ആക്ഷന്‍ ഡ്രാമ ചിത്രമാണ് ‘സൂരറൈ പൊട്രു’.സൂര്യയോടൊപ്പം മോഹന്‍ ബാബു , പരേഷ് റാവല്‍, അപര്‍ണ ബാലമുരളി എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന അഭിനേതാക്കള്‍.’ ഇരുതി സുട്ര് ‘ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ സംവിധായിക സുധ കൊങ്കാരയാണ് ചിത്രത്തിന്റെ സംവിധാനം. എയര്‍ ഡെക്കാന്‍ സ്ഥാപകന്‍ ക്യാപ്റ്റന്‍ ജി.ആര് ഗോപിനാഥിന്റെ ജീവിത കഥയെ അടിസ്ഥാനമാക്കിയാണ് ചിത്രം. വിമാന കമ്പനി സ്ഥാപിക്കാന്‍ അദ്ദേഹം നടത്തിയ പോരാട്ടമാണ് ചിത്രത്തിന്റെ പ്രമേയം.