
ജന്മദിനത്തില്‍ ഗോവയിലെ ബീച്ചിലൂടെ പൂര്‍ണ്ണ നഗ്‌നനായി ഓടിയ പ്രമുഖ മോഡലും നടനുമായ മിലിന്ദ് സോമനെതിരെ ഗോവ പൊലീസ് കേസെടുത്തു.
താരത്തിന്റെ പിറന്നാള്‍ ദിനത്തില്‍ ഗോവയിലെ ബീച്ചിലൂടെ പൂര്‍ണ നഗ്‌നനായി ഓടുന്ന ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു.അതിനെ തുടര്‍ന്നാണിപ്പോള്‍ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.അതേ സമയം ഡാമിനുള്ളില്‍ അശ്ലീല വീഡിയോ ചിത്രീകരണം നടത്തിയെന്ന പരാതിയെത്തുടര്‍ന്ന് നടിയും മോഡലുമായ പൂനം പാണ്ഡെയെ ഗോവ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
മിലിന്ദ് സോമനെതിരെ നടപടി സ്വീകരിക്കാതെ പൂനത്തിനെതിരെ നടപടി സ്വീകരിച്ചതിന് സോഷ്യല്‍ മീഡിയയില്‍ കടുത്ത വിമര്‍ശനങ്ങള്‍ ഉയരുന്ന സാഹചര്യത്തിലാണ് മിലിന്ദ് സോമനെതിരെ ഗോവ പൊലീസ് കേസെടുത്തത്.സമൂഹത്തിന്റേയും ഭരണകൂടത്തിന്റേയും ഇരട്ടത്താപ്പാണിതെന്നും സ്ത്രീയ്ക്കും പുരുഷനും രണ്ട് നീതിയാണോ എന്നുമായിരുന്നു വിമര്‍ശനങ്ങള്‍.