അശ്ലീല വീഡിയോ ഷൂട്ട് ചെയ്ത് പ്രചരിപ്പിച്ചതിന് നടിക്കെതിരെ പരാതി

','

' ); } ?>

ഗോവയിലെ ഡാമില്‍ അശ്ലീല വീഡിയോ ഷൂട്ട് ചെയ്ത് പ്രചരിപ്പിച്ചതിന് നടിയും മോഡലുമായ പൂനം പാണ്ഡെക്കെതിരെ പൊലീസില്‍ പരാതി നല്‍കി.ഗോവയിലെ ഫോര്‍വേര്‍ഡ് പാര്‍ട്ടി വനിതാ വിഭാഗമാണ് താരത്തിനെതിരെ പരാതി നല്‍കിയിരിക്കുന്നത്.പരാതിയില്‍ പൊലീസ് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തു.

കുറച്ചു ദിവസങ്ങള്‍ക്ക് മുന്‍പ് താരം തന്നെയാണ് ഷൂട്ടിംഗിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ചത്.

ഗോവയിലെ കനകോണയിലെ ചാപോളി ഡാമിലാണ് വീഡിയോ ചിത്രീകരിച്ചത്. നഗ്‌നതാ പ്രദര്‍ശനം നടന്നതായും ആരോപണം ഉയരുന്നുണ്ട്.അതോടൊപ്പം സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള ഡാമില്‍ ഇത്തരമൊരു വീഡിയോ ചിത്രീകരണം നടന്നതും വിവാദമാകുകയാണ്. ഇതിനിടെ, വിവാദമായ വീഡിയോ താരം തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ നിന്നും നീക്കം ചെയ്തു.