നടിയെ ആക്രമിച്ച കേസില്‍ വിചാരണ വെള്ളിയാഴ്ചവരെ നിര്‍ത്തിവയ്ക്കാന്‍ ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്.വിചാരണ മറ്റൊരു കോടതിയിലേക്ക് മാറ്റണമെന്ന നടിയുടെ ഹര്‍ജി വെള്ളിയാഴ്ച കോടതി പരിഗണിക്കും. സര്‍ക്കാരിന്റേയും നടിയുടേയും വിശദമായ വാദം കേട്ട ശേഷമായിരിക്കും കേസില്‍ കോടതി തീരുമാനം എടുക്കുക.
അക്രമിക്കപ്പെട്ട നടിയാണ് വിചാരണ കോടതി മാറ്റണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചിരുന്നത്. ഇതിനെ അനുകൂലിച്ച് കൊണ്ടായിരുന്നു സര്‍ക്കാരിന്റെ സത്യവാങ്മൂലം. കോടതി മാറ്റണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷനും നേരത്തെ ഹൈക്കോടതിയെ സമീപിച്ചിരുന്നു.