
നടിയും കോണ്‍ഗ്രസ് ദേശീയ വക്താവുമായ ഖുഷ്ബു ബിജെപിയില്‍ ചേര്‍ന്നു. ബിജെപി ദേശീയ ആസ്ഥാനത്ത് നടന്ന ചടങ്ങിലാണ് ഖുശ്ബു ബിജെപിയില്‍ ഔദ്യോഗികമായി അംഗത്വമെടുത്തത്.
ഇന്ന് രാവിലെയാണ് ഖുശ്ബു കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് രാജിക്കത്ത് നല്‍കിയത്. തുടര്‍ന്ന് അവരെ എഐസിസി ദേശീയ വക്താവ് സ്ഥാനത്തുനിന്ന് പുറത്താക്കിയതായി എഐസിസി പ്രഖ്യാപിച്ചു.