തെന്നിന്ത്യന്‍ താരം തമന്നയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇപ്പോള്‍ ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ് . വെബ്സീരീസിന്റെ ഷൂട്ടിംഗിനായി ഹൈദരാബാദിലാണ് തമന്നയുണ്ടായിരുന്നത്.
നേരത്തെ നടിയുടെ മാതാപിതാക്കള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ആ സമയത്ത് തമന്നയുടെ കോവിഡ് പരിശോധനാഫലം നെഗറ്റീവ് ആയിരുന്നു.
ആശുപത്രിയില്‍ ചികിത്സയിലുള്ള നടിയുടെ ആരോഗ്യനിലയില്‍ തൃപ്തികരമാണെന്ന് അധികൃതര്‍ വ്യക്തമാക്കി.