
നേരം, പ്രേമം എന്നീ രണ്ടു സിനിമകള്‍ക്ക് ശേഷം അല്‍ഫോന്‍സ് പുത്രന്റെ പുതിയ ചിത്രം പ്രഖ്യാപിച്ചു.
‘പാട്ട് ‘എന്നാണ് സിനിമയുടെ പേര്.നായകനായി എത്തുന്നത് ഫഹദ് ഫാസില്‍ ആണ്.അല്‍ഫോന്‍സ് തന്നെയാണ് സമൂഹമാധ്യമത്തിലൂടെ പുതിയ ചിത്രത്തെക്കുറിച്ചുളള വിവരങ്ങള്‍ പങ്കുവെച്ചത്.
എന്റെ അടുത്ത സിനിമയുടെ പേര് “പാട്ട്” എന്നാണ് । ഫഹദ് ഫാസിൽ ആണ് നായകൻ । സിനിമ നിർമ്മിക്കുന്നത് UGM Entertainments ( സക്കറിയ തോമസ് & ആൽവിൻ ആന്റണി ) । മലയാള സിനിമയാണ്। ഈ പ്രാവശ്യത്തേക്കു സംഗീത സംവിധായകനും ഞാനായിരിക്കും। അഭിനയിക്കുന്നവരെയും പിന്നണിയിൽ പ്രവൃത്തിക്കുന്നവരെ കുറിച്ചും അപ്ഡേറ്റ് ചെയ്യുന്നതാണ് ।