ആഭിനേതാക്കളെ ക്വാറന്റീന്‍ ചെയ്ത്‌ ‘ദൃശ്യം 2’ ചിത്രീകരണം സെപ്റ്റംബര്‍ 14 ന് ആരംഭിക്കും

','

' ); } ?>

മോഹന്‍ലാല്‍ നായകനാകുന്ന ദൃശ്യം 2 ചിത്രീകരണം സെപ്റ്റംബര്‍ 14 ന്ആരംഭിക്കും.ഒഗസ്റ്റ് 17 ന് ഷൂട്ടിങ് തുടങ്ങുമെന്നായിരുന്നു പറഞ്ഞിരുന്നത്.കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് സെപ്റ്റംബര്‍ 14 ലേക്ക് മാറ്റി.

കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് യുദ്ധകാല സന്നാഹങ്ങളോടെയായിരിക്കും ഷൂട്ടിങ്. ചിത്രത്തിന്റെ അഭിനേതാക്കള്‍ ഉള്‍പ്പടെയുള്ളവരെ ഷൂട്ടിങ് കഴിയുന്നതുവരെ ക്വാറന്റീന്‍ ചെയ്യും. കോവിഡ് സമ്പര്‍ക്കവ്യാപനം രൂക്ഷമായ പശ്ചാത്തലത്തില്‍ കടുത്ത സുരക്ഷാക്രമീകരണങ്ങള്‍ ഒരുക്കിയാണ് ചിത്രീകരണം ആരംഭിക്കുന്നത്.

കോവിഡ് പരിശോധന നടത്തിയ ശേഷം മോഹന്‍ലാല്‍ അടക്കം ചിത്രത്തിലെ മുഴുവന്‍ പേര്‍ക്കും ഷൂട്ടിങ് ഷെഡ്യൂള്‍ തീരുന്നതുവരെ അതാത് സ്ഥലങ്ങളില്‍ ഒരൊറ്റ ഹോട്ടലില്‍ താമസം ഒരുക്കും.ഇവരുമായി സെറ്റിലേക്ക് ഭക്ഷണത്തിനടക്കമുള്ള സാധനങ്ങള്‍ വാങ്ങുന്നവര്‍ക്കും ഷൂട്ടിങ് സ്ഥലത്തേക്കുള്ള സുരക്ഷ ഒരുക്കുന്ന ടീമിനും പുറത്തുനിന്നുള്ളവര്‍ക്കുമോ ബന്ധപ്പെടാന്‍ സാഹചര്യമുണ്ടാകില്ല. ഷൂട്ടിങ് തീരുന്നതുവരെ സംഘത്തിലുള്ള ആര്‍ക്കും പുറത്തുപോകാനും അനുവാദമുണ്ടാകില്ല.