
അതിജീവനത്തിന്റെ പാതയിലാണ് നടി മനീഷ കൊയ്‌രാള.2012 ല്‍ ആയിരുന്നു താരത്തിന് ഗര്‍ഭാശയ കാന്‍സര്‍ ബാധിച്ചത്.ഇപ്പോള്‍ താരം കാന്‍സറിനെ അതിജീവിച്ച് സന്തോഷമായി ജീവിക്കുകയാണ്.
യാത്രയാണ് ജിവിതത്തില്‍ പോസ്റ്റിവിറ്റി നല്‍കുന്നതെന്ന് താരം പറയാറുണ്ട്.അത്തരത്തില്‍ ഒരു യാത്രയുടെ വീഡിയോകളും ചിത്രങ്ങളും ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചിരിക്കുകയാണ് താരം.കാട്ടിലേക്കുള്ള വഴിയും, അതിലൂടെയുള്ള ശാന്തമായ യാത്രയുമാണ് താരത്തിന്റെ ചിത്രങ്ങളിലും വീഡിയോയിലുമുള്ളത്.അതോടൊപ്പം കവി റോബര്‍ട്ട് ഫ്രോസ്റ്റിന്റെ മൈല്‍സ് ടു ഗോ ബിഫോര്‍ ഐ സ്ലീപ് എന്ന വരികളും പങ്കുവെച്ചിരിക്കുന്നു.