
സ്വര്ണക്കടത്തുകാര് തന്നെ വിളിച്ചിരുന്നുവെന്ന് നടന് ധര്മജന് ബോള്‍ഗാട്ടി. സിനിമയിലെ പ്രൊഡക്ഷന്‍ കണ്‍ട്രോളറായ ഷാജി പട്ടിക്കരയാണ് തന്റെ നമ്പര്‍ അവര്‍ക്ക് കൊടുത്തത്. സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സംസാരിച്ചപ്പോള്‍ പൊലീസില്‍ പരാതി നല്‍കാനിരിക്കെ അവര്‍ നമ്പര്‍ മാറ്റി. തമാശ വിളി പോലെയാണ് ആദ്യം തോന്നിയത്. അവര്‍ ഷംനയുടെയും മിയയുടെയും ഫോണ്‍ നമ്പര്‍ ചോദിച്ചു. ലോക്ക് ഡൗണ്‍ സമയത്താണ് വിളിച്ചത്. അഷ്കര്‍ അലി എന്നുപറഞ്ഞ ആളാണ് വിളിച്ചത്. താരങ്ങളെ വെച്ച് സ്വര്‍ണ്ണം കടത്തുന്ന ആളുകളാണെന്നാണ് പറഞ്ഞത്. തന്നെ കണ്ടാല്‍ കള്ളക്കടത്തുകാരനാണെന്ന് തോന്നുമോ?…എന്നും താരം ചോദിച്ചു. കൊച്ചിയില്‍ പൊലീസിന് മൊഴി നല്കിയ ശേഷം മാധ്യമങ്ങളോട് നടന് ധര്മജന് ബോള്‍ഗാട്ടി. ഷാജിപട്ടിക്കര തന്റെ നമ്പര്‍ കൊടുത്തതെന്തിനാണെന്ന് ചോദിക്കുമെന്നും താരം പ്രതികരിച്ചു.