പഠനത്തിന് സൗകര്യമില്ലാത്ത കുട്ടികള്‍ക്കുള്ള പഠന സാമഗ്രികളുടെ വിതരണത്തില്‍ നേരിട്ടെത്തി ടി.വി നല്‍കി നടന്‍ ടൊവിനോ തോമസ്. നടന്‍ ടിവി നല്‍കാമെന്ന് അറിയിച്ചിട്ടുണ്ടെന്ന് ടി.എന്‍ പ്രതാപന്‍ എം.പി ഫേസ്ബുക്കിലൂടെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് താരം നേരിട്ടെത്തി ടി.വി നല്‍കിയത്. നല്ല ആശയമാണെന്ന് തോന്നിയതിനാലാണ് ഈ പദ്ധതിയുടെ ഭാഗമായതെന്ന് താരം പറഞ്ഞു. തന്റെ മകളും ഓണ്‍ലൈനിലൂടെയാണ് വിദ്യാരംഭം കുറിച്ചതെന്ന് ഈ പരിപാടിയില്‍ സംസാരിക്കവെയാണ് അദ്ദേഹം വ്യക്തമാക്കിയത്. മകള്‍ ഇസ ടൊവിനോ എല്‍.കെ.ജി വിദ്യാര്‍ത്ഥിനായി ജൂണ്‍ രണ്ട് മുതലാണ് ഓണ്‍ലാന്‍ ക്ലാസിന്റെ ഭാഗമായത്.
‘അതിജീവനം എംപീസ് എ്ഡ്യു കെയര്‍’ എന്ന പദ്ധതിയിലൂടെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസ് സൗകര്യം ഒരുക്കുന്നതിലാണ് താരങ്ങളും പങ്കാളികളാകുന്നുണ്ട്. ഓണ്‍ലൈന്‍ പഠന സൗകര്യമില്ലാത്ത പട്ടിക വര്‍ഗ്ഗ സങ്കേതങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് സൗകര്യമൊരുക്കുവാന്‍ തയ്യാറാക്കിയിരിക്കുന്ന ‘അതിജീവനം എം.പീസ്സ് എഡ്യുകെയര്‍ ‘ പദ്ധതിയിലേക്ക് മഞ്ജുവാരിയര്‍ പങ്കാളിയാകുമെന്നും എം.പി അറിയിച്ചിരുന്നു. കഴിഞ്ഞ ദിവസം ഓണ്‍ലൈന്‍ ക്ലാസ് ലഭ്യമാകാത്തതിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത പശ്ചാതലത്തില്‍ ജനപ്രതിനിധികള്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികളെ സഹായിക്കാനുള്ള പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കി വരികയാണ്.