മായനായി മോഹന്‍ലാല്‍

','

' ); } ?>

ഉറൂബിന്റെ ഉമ്മാച്ചുവിലെ മായന്‍ എന്ന കഥാപാത്രമായാണ് ഇന്ന് മോഹന്‍ലാല്‍ കഥയാട്ടത്തിലെത്തിയത്. 2003ല്‍ അവതരിപ്പിച്ച കഥയാട്ടം ഇപ്പോള്‍ ഓണ്‍ലൈനിലൂടെ പങ്കുവെയ്ക്കുകയാണ് അദ്ദേഹം. പത്ത് കഥാപാത്രങ്ങളെ അവതരിപ്പിച്ച കഥയാട്ടം ടി.കെ രാജീവ്കുമാര്‍ ആണ് സംവിധാനം ചെയ്തത്. മായനെകുറിച്ചുള്ള മോഹന്‍ലാലിന്റെ കുറിപ്പ് താഴെ വായിക്കാം…

ചരിത്രകാരനായ അഹമ്മദുണ്ണി ഉമ്മാച്ചുവിൻ്റെയും മായൻ്റെയും കഥ പറയുകയാണ്. ഉറൂബിൻ്റെ ഉമ്മാച്ചു. മായനെ ഇഷ്ടപ്പെട്ട ഉമ്മാച്ചുവിന് ബീരാനെ വിവാഹം കഴിക്കേണ്ടിവന്നു. നഷ്ടപ്പെട്ടതിൻ്റെ നൈരാശ്യം അവൾ ബീരാനുമേൽ തീർത്തു. അവൾക്ക് വഴങ്ങിയും മെരുങ്ങിയും ഒതുങ്ങിയുമായി പിന്നീട് ബീരാൻ്റെ ജീവിതം. ഉമ്മാച്ചുവിൻ്റെ വിവാഹം കഴിഞ്ഞപ്പോൾ മായൻ വയനാട്ടിലേക്ക് ഒളിച്ചോടി. വർഷങ്ങൾ കഴിഞ്ഞ് മടങ്ങിയെത്തിയപ്പോഴും ഉമ്മാച്ചുവിനായി അയാളുടെ ഉള്ളിലുള്ള തീയണഞ്ഞില്ല.

ബീരാൻ്റെയും ഉമ്മാച്ചുവിൻ്റെയും മകനായ അബ്ദു മുതിർ‌ന്നപ്പോൾ അവൻ്റെ ചോദ്യത്തിനുമുന്നിൽ മായന് മുഖവും സ്വരവും നഷ്ടമായി. പിതാവിനെ കൊന്നവനോട് ക്ഷമിക്കാൻ അബ്ദുവിന് ആവുമായിരുന്നില്ല. അവൻ്റെ വെറുപ്പിൻ്റെ ഉമിത്തീയിൽ എരിയുകയാണ് മായൻ. സ്വന്തം ചെയ്തികൾ അയാളു‌ടെ മനസ്സിനെ വേട്ടയാടിക്കൊണ്ടിരുന്നു.