മലയാളികളുടെ പ്രിയനടന്‍ ഗിന്നസ് പക്രുന്റെ ആശ്വാസ വാക്കുകള്‍ക്ക് നന്ദി അറിയിച്ച് ക്വാഡന്‍ ബെയില്‍സ്.ബോഡി ഷെയ്മിങ്ങിന് വിധേയനായി പൊട്ടികരഞ്ഞ് നമുക്ക് മുന്നിലെത്തിയ ഒമ്പത് വയസുകാരനായ ക്വാഡന്‍ ബെയില്‍സിന്റെ വീഡിയോ ആരും തന്നെ മറന്നുകാണില്ല.സഹപാഠികള്‍ തന്നെ കുളളനെന്നു വിളിയാക്കുകയാണെന്നും തന്നെ ഒന്നും കൊന്നുതരാമോ എന്നും ചോദിച്ചുകൊണ്ടുളള വീഡിയോ അത്രപ്പെട്ടന്ന് ആരും മറക്കാനിടയില്ല.അന്ന് അവന് ആശ്വാസവാക്കുകളുമായി നിരവധി പേരാണ് രംഗത്തെത്തിയിരുന്നത്.ആ കൂട്ടത്തില്‍ ഒരാളായിരുന്നു മലയാളികളുടെ പ്രിയ താരം ഗിന്നസ് പക്രു.ഇപ്പോഴിതാ പക്രുവിന് നന്ദി അറിയിച്ച് ക്വാഡനും അമ്മയും എത്തിയിരിക്കുന്നു.പക്രു തന്നെയാണ് ഈ കാര്യം സോഷ്യല്‍ മീഡിയ വഴി അറിയിച്ചിരിക്കുന്നത്.
ഗിന്നസ് പക്രുവുമായി വീഡിയോ കോളില്‍ സംസാരിക്കാന്‍ വേണ്ടികാത്തിരിക്കുകയാണ്.പക്രുവിനെ നേരില്‍ കാണാന്‍ ആഗ്രഹമുണ്ട്.ഇന്ത്യയില്‍ എത്തിയാല്‍ കാണും.ഗിന്നസ് പക്രുവിനെ പോലെ നടനാവാനാണ് ക്വാഡന്റെ ആഗ്രഹമെന്നും അമ്മ യാരാക്കെ പറയുന്നു.ഓസ്‌ട്രേലിയന്‍ മാധ്യമമായ എസ്ബിഎസ് മലയാളം വഴിയാണ് ക്വാഡനുവേണ്ടി അമ്മ യാരാക്ക ഇക്കാര്യം വ്യക്തമാക്കിയത്.
മോനെ നിന്നെപ്പോലെ ഈ ഏട്ടനും ഒരിക്കല്‍ കരഞ്ഞിട്ടുണ്ട്. ആ കണ്ണീരാണ് പിന്നീടുള്ള യാത്രയ്ക്ക് ഇന്ധനമായത് എന്നായിരുന്നു
പക്രുവിന്റെ ആശ്വാസ വാക്കുകള്‍.