ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്യുന്ന ബിഗ്ബോസ്സ് സീസണ്‍ 2 എന്ന പരിപാടിയില്‍ നിന്നും പുറത്താക്കപ്പെട്ട രജിത് കുമാര്‍ എന്ന മത്സരാര്‍ത്ഥിയെ സ്വീകരിക്കാന്‍ കൊച്ചി എയര്‍പോര്‍ട്ടില്‍ എത്തിയ 79 പേര്‍ക്കെതിരെ കേസ് എടുത്തു. എറണാകുളം കളക്ടര്‍ സുഹാസ് തന്റെ ഫേസ്ബുക് പോസ്റ്റിലൂടെയാണ് ഈ വിവരം അറിയിച്ചത്. കൊറോണ പടരുന്ന സാഹചര്യത്തില്‍ അതിന്റെ തോത് കുറക്കാന്‍ പൊതുപരുപാടികളടക്കം ആളുകള്‍ ഒത്തുകൂടുന്നത് ഒഴിവാക്കണം എന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരുന്നു.
ഇതിനെ മറികടന്നു കൊണ്ട് സമൂഹത്തിന് തന്നെ അപകടം സൃഷ്ടിക്കുന്ന തരത്തിലാണ് രജിത് കുമാറും ആരാധകരും രാജ്യാന്തര വിമാനത്താവളത്തില്‍ ഒത്തുകൂടിയത് എന്ന പേരിലാണ് പരാതി. ഇതിനെതിരെ വന്‍ വിമര്‍ശനവും ഉയര്‍ന്നിരുന്നു. ലോകം മുഴുവന്‍ സുരക്ഷ നടപടികള്‍ നടപ്പിലാക്കുമ്പോള്‍ അതെല്ലാം അവഗണിച്ച് സമൂഹത്തെ അപകടത്തിലാക്കുന്ന, നടപടിയാണ് രജിത് കുമാറും കൂട്ടവും കാണിച്ചതെന്നായിരുന്നു വിമര്‍ശനം.