
സംവിധായകന്‍ പ്രകാശ് കൊവേലമുടിയും നടി അനുഷ്‌ക ഷെട്ടിയും വിവാഹം കഴിക്കുന്നുവെന്ന വാര്‍ത്തകള്‍ കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് പ്രചരിച്ചിരുന്നു. എന്നാല്‍ തന്റെ വിവാഹത്തെക്കുറിച്ച് പ്രചരിക്കുന്ന വാര്‍ത്തകള്‍ സത്യമല്ലെന്ന് വ്യക്തമാക്കി അനുഷ്‌ക തന്നെ രംഗത്തെത്തിയിരിക്കുകയാണ്. ഒരു അഭിമുഖത്തിനിടെയാണ് അനുഷ്‌ക മനസ്സു തുറന്നത്. ‘
അനുഷ്‌കയുടെ വാക്കുകള്‍
‘നിങ്ങള്‍ ഒരാളെക്കുറിച്ച് എഴുതുമ്പോള്‍ അവരുടെ കുടുംബത്തെക്കുറിച്ച് ആലോചിക്കണം.ഇതൊന്നും സത്യമല്ല. ഗോസിപ്പുകള്‍ എന്നെ ബാധിക്കാറില്ല. എന്റെ വിവാഹം മറ്റുള്ളവര്‍ക്ക് ഒരു വിഷയമാകുന്നത് എന്തുകൊണ്ടാണെന്നും എനിക്ക് മനസ്സിലാകുന്നില്ല. നമുക്ക് ഒരാളുമായി പ്രണയമുണ്ടെങ്കില്‍ അത് മറ്റുള്ളവരില്‍നിന്ന് മറയ്ക്കാനാവില്ല. അങ്ങനെയാണെങ്കില്‍ വിവാഹം എങ്ങിനെ മറച്ചു വെയ്ക്കാനാകും. എനിക്ക് എന്റേതായ ഒരിടമുണ്ട്. അതില്‍ നുഴഞ്ഞു കയറുന്നത് എനിക്കിഷ്ടമല്ല. വിവാഹം പവിത്രമായ ഒരു ബന്ധമാണ്. അതുകൊണ്ടു തന്നെ ഞാന്‍ വിവാഹം കഴിക്കുന്നുവെങ്കില്‍ അത് ഒരിക്കലും മറച്ചുവെച്ചാകില്ല. നിങ്ങള്‍ക്ക് എന്തെങ്കിലും അറിയാനുണ്ടെങ്കില്‍ എന്നോട് ചോദിക്കാം. ഉത്തരം പറയാന്‍ ഞാന്‍ തയ്യാറാണ്’ എന്ന് അനുഷ്‌ക പറയുന്നു.
അനുഷ്‌ക അഭിനയിച്ച തമിഴ്, തെലുങ്ക് ഭാഷകളില്‍ പുറത്തിറങ്ങിയ ഇഞ്ചി ഇടുപ്പഴകി എന്ന ചിത്രത്തിന്റെ സംവിധായകനായിരുന്നു പ്രകാശ്. നേരത്തെ നടന്‍ പ്രഭാസുമായാണ് അനുഷ്‌കയുടെ വിവാഹം എന്ന് നിരവധി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ തങ്ങള്‍ സുഹൃത്തുക്കള്‍ മാത്രമാണെന്നും മറ്റ് ബന്ധങ്ങളില്ലെന്നും ഇരുവരും തുറന്ന് പറഞ്ഞു. അതിനിടെ ഒരു ക്രിക്കറ്റ് താരത്തെ വിവാഹം കഴിക്കാന്‍ നടി ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.