സംവിധാനത്തിലേക്ക് ചുവട് വെച്ച് മലയാളികളുടെ പ്രിയതാരം കനിഹ. കനിഹ തന്നെയാണ് ഇക്കാര്യം സോഷ്യല്‍മീഡിയയിലൂടെ പങ്കുവെച്ചിരിക്കുന്നത്. ഒപ്പം ലൊക്കേഷന്‍ ചിത്രങ്ങളും താരം പങ്കുവെച്ചിട്ടുണ്ട്.
സിനിമ ഒരു കടലാണെന്ന് തനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ടെന്നും ഒരു കലാകാരിക്ക് കണ്ടെത്താനും പഠിക്കാനും തിളങ്ങാനും ഒരുപാട് കാര്യങ്ങളുണ്ടെന്നും കനിഹ പറയുന്നു. തന്നിലെ വിദ്യാര്‍ത്ഥിക്ക് ആദ്യമായി സംവിധാനം ശ്രമിക്കണം എന്ന് തോന്നി. എന്റെ ഹൃദയത്തോട് വളരെയധികം ചേര്‍ന്നുനില്‍ക്കുന്ന ഒരു പ്രമേയത്തിലുള്ള ഹൃസ്വചിത്രത്തിനായി കാത്തിരിക്കൂ എന്നും ചിത്രങ്ങള്‍ക്കൊപ്പം കനിഹ കുറിച്ചു. ഒരു ഷോര്‍ട്ട് ഫിലിമാണ് താന്‍ സംവിധാനം ചെയ്യാന്‍ പോകുന്നതെന്നും അതിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ തിരക്കുകളിലാണ് താനിപ്പോള്‍ എന്നും കനിഹ പറയുന്നു.