കടമറ്റത്ത് കത്തനാരായി ജയസൂര്യയെത്തുന്ന ഏറ്റവും പുതിയ ചിത്രം കത്തനാരിന്റെ നിര്‍മ്മാണം ഗോകുലം ഗോപാലന് ഏറ്റെടുത്തു. ത്രീഡിയിലൊരുക്കുന്ന ബിഗ് ബജറ്റ് ചിത്രമായ കത്തനാര് 75 കോടി രൂപ മുതല്‍ മുടക്കിലാണ് നിര്‍മിക്കുന്നത്. ഫിലിപ്സ് ആന്‍ഡ് ദി മങ്കിപെന്‍ ഒരുക്കിയ റോജിന്‍ തോമസ് ആണ് കത്തനാര് സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ തിരക്കഥ നീണ്ട കാലത്തെ ഗവേഷണത്തെ ആസ്പദമാക്കി ആര്. രാമാനന്ദ് ആണ് തയ്യാറാക്കിയിരിക്കുന്നത്.
ചിത്രത്തില്‍ വൈദികനായ മാന്ത്രികന് കടമറ്റത്ത് കത്തനാരായിട്ടാണ് ജയസൂര്യയുടെ വരവ്. ആര് രാമാനന്ദ് തിരക്കഥ ഒരുക്കുന്നു. രണ്ട് ഭാഗങ്ങളായി റിലീസിനെത്തുന്ന ചിത്രം വലിയ ചരിത്ര ഗവേഷണങ്ങള്‍ക്ക് ശേഷമാണ് പുറത്തുവരുന്നതെന്ന പ്രത്യേകതയുണ്ട്. ജയസൂര്യയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ പ്രോജക്ട് ആയിരിക്കും ഈ സിനിമ. നീല്‍ ഡി കുന്‍ഹ ആണ് കത്തനാരിന്റെ ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത്. രാഹുല്‍ സുബ്രഹ്മണ്യനാണ് പശ്ചാത്തല സംഗീതം.