ബാലുവും നീലുവുമായി ‘ഉപ്പും മുളകും’ സീരിയലിലൂടെ ജനശ്രദ്ധ നേടിയ ബിജു സോപാനവും നിഷ സാരംഗും ഒന്നിച്ചെത്തുന്ന ചിത്രമാണ് ‘ലെയ്ക്ക’. നവാഗതനായ ആഷാദ് ശിവരാമനാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ‘ലെയ്ക്ക’യില്‍ നിന്നുമുള്ള പുതിയ ചിത്രമാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. ബിജു സോപാനമാണ് ‘ലെയ്ക്ക’യുടെ പോസ്റ്റര്‍ പങ്കുവെച്ചിരിക്കുന്നത്.
തമിഴ് നടനായ നാസര്‍, സുധീഷ്, ബൈജു സന്തോഷ്, വിജിലേഷ്, നോബി, പ്രവീണ, അരിസ്റ്റോ സുരേഷ്, സിബി തോമസ്, സേതുലക്ഷ്മി, രോഷ്നി, നന്ദന വര്‍മ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കള്‍. പി.മുരളീധരനും ശ്യാം കൃഷ്ണയും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത്. പി.സുകുമാറാണ് ഛായാഗ്രഹണം. സതീഷ് രാമചന്ദ്രന്, ജെമിനി ഉണ്ണികൃഷ്ണന് എന്നിവര്‍ സംഗീതവും നിര്‍വ്വഹിച്ചിരിക്കുന്നു. വി.പി.എസ്. ആന്‍ഡ് സണ്‍സ് മീഡിയയുടെ ബാനറില്‍ ഡോ. ഷംനാദ്, ഡോ. രഞ്ജിത് മണി എന്നിവര്‍ ചേര്‍ന്നാണ് ലെയ്ക്ക നിര്‍മ്മിച്ചിരിക്കുന്നത്.