നാദിര്‍ഷായുടെ സഹോദരനും ഗായകനുമായ സമദ് സുലൈമാന്‍ നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് വര്‍ക്കി. പുതുമുഖം ദൃശ്യ ദിനേശാണ് നായിക. നവാഗതനായ ആദര്‍ശ് വേണുഗോപാലനാണ് ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്. സലീംകുമാര്‍, ശ്രീജിത്ത് രവി, ജാഫര്‍ ഇടുക്കി, മിഥുന്‍ രമേശ്, അലന്‍സിയര്‍, സാദ്ദീഖ്, ബൈജു ഏഴുപുന്ന, ജെന്‍സണ്‍ ആലപ്പാട്ട്, ഡാവിഞ്ചി സുരേഷ്, ജോമോന്‍ ജോഷി, ജയശങ്കര്‍, ലിതിന്‍ ജോയ്, സൂരജ് സുകുമാരന്‍ നായര്‍, കൃഷ്ണപ്രഭ, മാല പാര്‍വ്വതി, അഞ്ജന അപ്പുക്കുട്ടന്‍, കുളപ്പുളി ലീല തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍.
കല്ല്യാണ വീട്ടിലെത്തുന്ന ചെറുപ്പക്കാരന്‍ പെണ്ണിനെ തട്ടികൊണ്ടുപോകാന്‍ ക്വട്ടേഷനെടുത്ത് പെട്ടുപോകുന്ന കഥയാണ് വര്‍ക്കി പറയുന്നത്. തന്റെ ആശാന്റെ താല്‍പര്യപ്രകാരം ഒരു ക്വട്ടേഷനേറ്റെടുക്കുന്ന വര്‍ക്കിക്ക് ഒരു പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോകാനുള്ള ദൗത്യമാണ് ലഭിക്കുന്നത്.
പിന്നീട് ചില വഴിത്തിരിവുകള്‍ കാരണം ഈ പെണ്‍കുട്ടിയെയും കൊണ്ട് വര്‍ക്കി തന്നെ നട്ടം തിരിയുകയാണ്. ശേഷം കഥയില്‍ കുട്ടിയെ തിരിച്ചെത്തിക്കുന്ന വര്‍ക്കിക്ക് അതേ ക്വട്ടേഷന്‍ തന്നെ ലഭിക്കുന്നതോടെ ഈ ക്വട്ടേഷനില്‍ സംശയം തോന്നുകയാണ്. പിന്നീടങ്ങോട്ടുള്ള ഭാഗത്തില്‍ ചിത്രത്തില്‍ മറഞ്ഞിരിക്കുന്ന സത്യങ്ങള്‍ വെളിവാക്കപ്പെടുകയാണ്. സത്യത്തില്‍ പേര് പോലെ തന്നെ ഒരു ചെറിയ സിനിമയാണ് വര്‍ക്കി. ചിത്രത്തില്‍
നായികയായെത്തിയ ദൃശ്യ ദിനേഷാണ് അഭിനയത്തില്‍ മുന്നിട്ട് നില്‍ക്കുന്നത്. നായകന്റെ വാലായ മാര്‍ട്ടിന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ലിതിന്‍ ജോയ്, ഏറെ വ്യത്യസ്തവും രസകരവുമായ കഥാപാത്രമായ പൈലിയെ അവതരിപ്പിച്ച ശ്രീജിത്ത് രവിയുടെയുമെല്ലാം കഥാപാത്രങ്ങള്‍ മികവുറ്റതാണ്. സീനിയര്‍ താരങ്ങളായ മാലാ പാര്‍വ്വതി, സലീം കുമാറടക്കമുള്ളവരുടെ പ്രകടനവും നന്നായിരുന്നു. ശ്യാം നിര്‍വ്വഹിച്ചിരിക്കുന്ന ഛായാഗ്രഹണം, സുമേഷ് സോമസുന്ദറിന്റെ സംഗീതം പകര്‍ന്നിരിക്കുന്ന്. രാജന്‍ കെ.ആര്‍ എഡിറ്റിംഗ് നിര്‍വഹിക്കുന്നു. ഒരു കരുത്തുറ്റ തിരക്കഥയുടെ പോരായ്മകള്‍ വര്‍ക്കിക്കുണ്ടെങ്കിലും ഒരു ചെറിയ സിനിമ കാണാവുന്ന ലാഘവത്തോടെ എളുപ്പത്തില്‍ കാണാവുന്ന ചിത്രമാണ് വര്‍ക്കി.