ധനുഷ് നായകനായെത്തുന്ന ‘കര്ണന്’ എന്ന ചിത്രത്തിന്റെ ലൊക്കേഷന്‍ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ ചര്‍ച്ചാ വിഷയം. ഏറെ ശ്രദ്ധ നേടിയ പരിയേറും പെരുമാള്‍ എന്ന ചിത്രത്തിന് ശേഷം, മാരി സെല്‍വരാജ് ഒരുക്കുന്ന ചിത്രമാണ് കര്ണന്. എന്നാല്‍ ചിത്രത്തിന്റെ ആദ്യ ലൊക്കേഷന്‍ ചിത്രങ്ങള്‍ പുറത്തുവരുമ്പോള്‍ ധനുഷിനേക്കാള്‍ ശ്രദ്ധ നേടിയത് മറ്റൊരാളാണ്. ചിത്രത്തിന്റെ ലൊക്കേഷനില്‍ തനി നാടന്‍ തമിഴ് പെണ്ണിന്റെ ലുക്കിലെത്തി പ്രേക്ഷകരെ ഞെട്ടിച്ചത് മലയാളി താരം രജിഷ വിജയനാണ്.
കറുത്ത പൊട്ടും തൊട്ട്, ധാവണിയുമുടുത്ത്, മുഖം മഞ്ഞ ടോണ്‍ ചെയ്ത ലുക്കിലാണ് രജിഷ ചിത്രങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. മണിയന് പിള്ള രാജു നിര്‍മ്മിച്ച ഫൈനല്‍സ്, വിധു വിന്‍സെന്റ് സംവിധാനം ചെയ്ത സ്റ്റാന്‍ഡ് അപ് എന്നിവയാണ് രജിഷ അവസാനമായി അഭിനയിച്ച ചിത്രങ്ങള്‍. തമിഴിലേക്കുള്ള രജിഷയുടെ അരങ്ങേറ്റ ചിത്രം കൂടിയാണ്.
ധനുഷ് തന്നെ നായകനായെത്തിയ അസുരന് എന്ന ചിത്രത്തില്‍ മലയാളി താരം മഞ്ജു വാര്യരാണ് ധനുഷിന് നായികയായെത്തിയത്. ചിത്രത്തിലെ മഞ്ജു വാര്യരുടെ അഭിനയത്തിന് തമിഴ് പ്രേക്ഷകര്‍ക്കിടയില്‍ മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. നടി പാര്‍വ്വതി തിരുവോത്ത്, നയന്‍ താര, മഡോണ സെബാസ്റ്റിയന്, നസ്രിയ, അമല പോള്‍ എന്നിവരെല്ലാം തന്നെ ധനുഷിന് നായികമാരായി അഭിനയിച്ചിട്ടുണ്ട്.