അനുഷ്‌ക ഷെട്ടി വിവാഹിതയാകുന്നു, വരന്‍ സംവിധായകന്‍

','

' ); } ?>

തെന്നിന്ത്യന്‍ താരം അനുഷ്‌ക ഷെട്ടി വിവാഹിതയാകുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. അനുഷ്‌ക സംവിധായകന്‍ പ്രകാശ് കോവേലമുഡിയെ വിവാഹം കഴിക്കുന്നുവെന്നും ഇരുവരും ഏറെ നാളായി പ്രണയത്തിലായിരുന്നുവന്നുമാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍. മുതിര്‍ന്ന സംവിധായകന്‍ കെ. രാഘവേന്ദ്ര റാവുവിന്റെ മകനാണ് പ്രകാശ്. ഇരുവരും വിവാഹിതരാകുന്നു എന്നാണ് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ റിപ്പോര്‍ട്ടുകളോട് അനുഷ്‌കയും പ്രകാശും ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

നേരത്തെ നടന്‍ പ്രഭാസുമായാണ് അനുഷ്‌കയുടെ വിവാഹം എന്ന് നിരവധി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ തങ്ങള്‍ സുഹൃത്തുക്കള്‍ മാത്രമാണെന്നും മറ്റ് ബന്ധങ്ങളില്ലെന്നും ഇരുവരും തുറന്ന് പറഞ്ഞു. അതിനിടെ ഒരു ക്രിക്കറ്റ് താരത്തെ വിവാഹം കഴിക്കാന്‍ നടി ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.

2004ല്‍ കുട്ടികളുടെ ബോമ്മലത എന്ന ചിത്രത്തിലൂടെയാണ് പ്രകാശ് സിനിമാ രംഗത്തേക്കെത്തുന്നത്. 2015 ലെ തെലുങ്ക്, തമിഴ് കോമഡി ചിത്രം സൈസ് സീറോയില്‍ അദ്ദേഹം അനുഷ്‌കയുമായി ഒന്നിച്ച് പ്രവര്‍ത്തിച്ചു. ഇതാണ് ഇരുവരുടേയും ബന്ധത്തിന് തുടക്കമിട്ടത് എന്നാണ് വാര്‍ത്തകള്‍. അനുഷ്‌ക അഭിനയിച്ച, തമിഴ് തെലുങ്ക് ഭാഷകളില്‍ പുറത്തിറങ്ങിയ ഇഞ്ചി ഇടുപ്പഴകി എന്ന ചിത്രത്തിന്റെ സംവിധായകനും പ്രകാശായിരുന്നു. എഴുത്ത്കാരിയും തിരക്കഥാകൃത്തുമായ കനിക ഡില്യനായിരുന്നു പ്രകാശിന്റെ ആദ്യ ഭാര്യ.

മാധവന്‍, അഞ്ജലി, ശാലിനി പാണ്ഡെ, ഹോളിവുഡ് നടന്‍ മൈക്കല്‍ മാഡ്‌സെന്‍ എന്നിവര്‍ പ്രധാനവേഷങ്ങളില്‍ എത്തുന്ന നിശബ്ദമാണ് അനുഷ്‌കയുടെ ഏറ്റവും പുതിയ ചിത്രം.