‘തേരെ ബിനാ’ ഗാനവുമായി ഫോര്‍ മ്യൂസിക്‌സിന്റെ മ്യൂസിക് മഗ്ഗ്

','

' ); } ?>

നിരവധി ഹിറ്റുകള്‍ മലയാള സിനിമയ്ക്ക് സമ്മാനിച്ച ഫോര്‍ മ്യൂസിക്‌സിന്റെ മ്യൂസിക് മഗ്ഗിലെ ‘തേരെ ബിനാ’ എന്ന ഗാനം മോഹന്‍ലാല്‍ പുറത്തുവിട്ടു. മനോഹരമായ ഗാനത്തിന്റെ വരികള്‍ രചിച്ചിരിക്കുന്നത് ഷാഫി കൊല്ലവും ഗാനം ആലപിച്ചിരിക്കുന്നത് രാജീവ് രവീന്ദ്രനുമാണ്. ബിബി മാത്യു, ജിം ജേക്കബ്, എല്‍ദോസ് ഏലിയാസ്, ജിംസണ്‍ ജയിംസ് എന്നിവരാണ് ഫോര്‍ മ്യൂസിക്കിന്റെ അമരക്കാര്‍.

ബി.കെ ഹരിനാരായണന്‍, സന്തോഷ് വര്‍മ, ഡോക്ടര്‍ മധു വാസുദേവന്‍, വിനായക് ശശികുമാര്‍, ഷാഫി കൊല്ലം, സിജു തുറവൂര്‍ തുടങ്ങിയ രചയിതാക്കളോടൊപ്പം, പുതിയ എഴുത്തുകാരും, ഫോര്‍ മ്യൂസിക്‌സിലെ ബിബി, എല്‍ദോസ് എന്നിവരും ഗാനങ്ങളുടെ രചന നിര്‍വഹിച്ചിരിക്കുന്നു.

‘ഒപ്പം’ എന്ന ബ്ലോക്ക് ബസ്റ്റര്‍ ചിത്രത്തിലൂടെ സംഗീതപ്രേമികളുടെ മനസ്സില്‍ സ്ഥാനം ഉറപ്പിച്ച ഫോര്‍ മ്യൂസിക്‌സിന്റെ സദൃശ്യവാക്യം എന്ന ചിത്രത്തിലെ ‘സുന്ദരിവാവെ’ എന്ന ഗാനം സൂപ്പര്‍ഹിറ്റായി മാറിയിരുന്നു. ഫോര്‍ മ്യൂസിക്‌സിന്റെ ഏറ്റവും പുതിയ സൂപ്പര്‍ഹിറ്റുകളായിരുന്നു കഴിഞ്ഞ ഓണക്കാലത്തിറങ്ങിയ പൃഥ്വിരാജ് ചിത്രമായ ‘ബ്രദേഴ്‌സ് ഡേ’, മോഹന്‍ലാല്‍ ചിത്രമായ ‘ഇട്ടിമാണി മെയ്ഡ് ഇന്‍ ചൈന’ എന്നിവ.