നടന്‍ ചെമ്പന്‍ വിനോദ് വിവാഹിതനാകുന്നു. കോട്ടയം ശാന്തിപുരം സ്വദേശിനി മറിയം തോമസ് ആണ് വധു. സൈക്കോളജിസ്റ്റാണ് മറിയം. വിവാഹ തിയതി തീരുമാനിച്ചിട്ടില്ല. വിവാഹം രജിസ്റ്റര്‍ ചെയ്‌തെങ്കിലും അടുത്ത മാസം ചടങ്ങായി നടത്തുമെന്നും വിവാഹ തിയതി നിശ്ചയിച്ചിട്ടില്ലെന്നും ചെമ്പന്‍ വിനോദ് വ്യക്തമാക്കി. ഏതാനും നാളുകള്‍ക്ക് മുന്‍പാണ് താരം വിവാഹമോചിതനായത്. ആദ്യ വിവാഹത്തില്‍ ഒരു മകനുണ്ട്.
2010ല്‍ ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത നായകനാണ് ചെമ്പന്‍ വിനോദിന്റെ ആദ്യ ചിത്രം. തുടര്‍ന്ന് നടനായും സഹനടനായും വില്ലനായും നിരവധി ചിത്രങ്ങളില്‍ താരം അഭിനയിച്ചു. ട്രാന്‍സാണ് തിയേറ്ററുകളിലെത്തിയ ചെമ്പന്‍ വിനോദിന്റെ ഏറ്റവും പുതിയ ചിത്രം. അമ്പിളി എസ് രംഗന്‍ ഒരുക്കുന്ന ഇടി മഴ കാറ്റില്‍ ആണ് താരം ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.