നഞ്ചിയമ്മയെ തോല്‍പ്പിക്കുന്ന അപര

','

' ); } ?>

അയ്യപ്പനും കോശിയം എന്ന ചിത്രത്തിലെ ഗോത്രഗാനം ആലപിച്ച് ശ്രദ്ദേയയായ നഞ്ചിയമ്മയ്ക്ക് ഒരു അപര. മിമിക്രി കലാകാരനായ ഷൈജു പേരാമ്പ്രയാണ് നഞ്ചിയമ്മയെ അനുകരിച്ച് ടിക് ടോക്കില്‍ എത്തിയത്. സിനിമാതാരവും മിമിക്രി കലാകാരനുമായ നിര്‍മ്മല്‍ പാലാഴിയുള്‍പ്പെടെയുള്ള നിരവധി താരങ്ങള്‍ ഈ ടിക് ടോക്ക് വീഡിയോ പങ്കുവെച്ചിട്ടുണ്ട്. അയ്യപ്പനും കോശിയും എന്ന ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ടിറക്കിയ വീഡിയോയുടെ ടിക് ടോക്കുമായാണ് ഷൈജു എത്തിയിട്ടുള്ളത്.