‘മനസ്സു നന്നാവട്ടെ, മതമേതെങ്കിലുമാകട്ടെ’…കുഞ്ഞെല്‍ദോയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍

ആര്‍ ജെ മാത്തുക്കുട്ടി സംവിധായകനായി അരങ്ങേറുന്ന കുഞ്ഞെല്‍ദോയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. ആസിഫ് അലി മുഖ്യവേഷത്തില്‍ എത്തുന്ന ചിത്രത്തിന്റെ ടീസര്‍ നേരത്തേ പുറത്തിറങ്ങിയിരുന്നു.

സ്വന്തം തിരക്കഥയില്‍ മാത്തുക്കുട്ടി ഒരുക്കുന്ന ‘കുഞ്ഞെല്‍ദോ’ ഒരു കാംപസ് ഫണ്‍ ചിത്രമാണ്. വിനീത് ശ്രീനിവാസന്‍ ക്രിയേറ്റിവ് ഡയറക്ടറായി പ്രവര്‍ത്തിച്ച ചിത്രം സുവിന്‍ കെ വര്‍ക്കി, പ്രശോഭ് കൃഷ്ണ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മിച്ചത്. സ്വരൂപ് ഫിലിപ്പാണ് ഛായാഗ്രഹണം. കുഞ്ഞിരാമായണം, എബി,കല്‍ക്കി എന്നീ സിനിമകള്‍ക്ക് ശേഷമുള്ള ലിറ്റില്‍ ബിഗ് ഫിലിംസ് നിര്‍മിക്കുന്ന ചിത്രമാണിത്.