
സംവിധായകന് വി കെ പ്രകാശിന്റെ മകള്‍ കാവ്യ പ്രകാശ് സംവിധാനം ചെയ്യുന്ന ചിത്രം വാങ്കിന്റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. ഉണ്ണി ആറിന്റെ കഥയെ ആസ്പദമാക്കിയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഷബാന മുഹമ്മദ് ആണ് ചിത്രത്തിന് വേണ്ടി തിരക്കഥയും, സംഭാഷണവും ഒരുക്കിയിരിക്കുന്നത്. അനശ്വര രാജന്, നന്ദന വര്‍മ്മ, ഗോപിക, മീനാക്ഷി, വിനീത്, മേജര്‍ രവി, ജോയ് മാത്യു, ഷബ്ന മുഹമ്മദ്, തെസ്നി ഖാന്, പ്രകാശ് ബാരെ എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍.
അര്ജ്ജുന് രവി ആണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. ഔസേപ്പച്ചന് ആണ് ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കുന്നത്. അടുത്തവര്‍ഷം ആദ്യം ചിത്രം പ്രദര്‍ശനത്തിന് എത്തും. 7ജെ ഫിലിംസിന്റേയും ഷിമോഗ ക്രിയേഷന്‍സിന്റെയും ബാനറില്‍ സിറാജുദീനും ഷബീര്‍ പഠാനും ചേര്‍ന്നാണു ചിത്രം നിര്‍മ്മിക്കുന്നത്.