ദിലീപിനൊപ്പം ഉര്‍വശി, ‘കേശു ഈ വീടിന്റെ നാഥന്‍’ സെക്കന്റ് ലുക്ക് പോസ്റ്റര്‍

','

' ); } ?>

ദിലീപ്-നാദിര്‍ഷ കൂട്ടുകെട്ടിലൊരുങ്ങുന്ന ഏറ്റവും പുതിയ ചിത്രമാണ് കേശു ഈ വീടിന്റെ നാഥന്‍. ചിത്രത്തിന്റെ സെക്കന്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. ദീലീപും ഉര്‍വശിയും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ചിത്രത്തിലെ ദിലീപിന്റെ മെയ്‌ക്കോവര്‍ തന്നെയാണ് ഏവരും ഉറ്റുനോക്കുന്നത്. കല്യാണ രാമന്‍, കമ്മാരസംഭവം എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ദിലീപ് പ്രായമേറിയ ഒരു ഗെറ്റപ്പിലെത്തുന്ന ചിത്രം കൂടിയാണിത്.

സജീവ് പാഴൂരാണ് തിരക്കഥ ഒരുക്കുന്നത്. നാദ് ഗ്രൂപ്പിന്റെ ബാനറിലൊരുങ്ങുന്ന ചിത്രത്തിന് അനില്‍ നായര്‍ ക്യാമറയും സംവിധായകനായ നാദിര്‍ഷ തന്നെ സംഗീതവും നിര്‍വഹിക്കുന്നു. സിദ്ധിഖ്, സലീംകുമാര്‍, ഹരിശ്രീ അശോകന്‍, കലാഭവന്‍ ഷാജോണ്‍, ഹരീഷ് കണാരന്‍, ശ്രീജിത്ത് രവി, ജാഫര്‍ ഇടുക്കി, കോട്ടയം നസീര്‍, ഗണപതി, കൊല്ലം സുധി, നന്ദു പൊതുവാള്‍, വൈഷ്ണവി, സ്വാസിക, നേഹ റോസ്, സീമാ ജി. നായര്‍, വത്സല മേനോന്‍, അശതി തുടങ്ങിയവരാണ് മറ്റു താരങ്ങള്‍.