അക്ഷയ് കുമാറിനൊപ്പം ധനുഷ്, കൂടെ സാറ അലിഖാനും

','

' ); } ?>

അക്ഷയ് കുമാറിനൊപ്പം അഭിനയിക്കാനൊരുങ്ങി ധനുഷ്. ആനന്ദ് എല്‍. റായിയുടെ പുതിയ ചിത്രത്തിലാണ് ഇരുവരും ഒന്നിച്ചെത്തുന്നത്. ചിത്രത്തില്‍ മറ്റൊരു പ്രധാന കഥാപാത്രമായി സാറ അലിഖാനും എത്തുന്നു. അത്രന്‍ഗി രേ എന്നാണ് ചിത്രത്തിന്റെ പേര്. രാഞ്ജനാ, ഷമിതാഭ് എന്നീ ചിത്രങ്ങള്‍ക്കു ശേഷം ധനുഷ് അഭിനയിക്കുന്ന മൂന്നാമത്തെ ബോളിവുഡ് സിനിമ കൂടിയാണിത്. ഷാരൂഖ് ഖാനെ നായകനാക്കി ആനന്ദ് എല്‍. റായി ഒരുക്കിയ കഴിഞ്ഞ ചിത്രമായ സീറോ ബോക്‌സ്ഓഫീസില്‍ വലിയ ചലനം സൃഷ്ടിച്ചിരുന്നില്ല.

പുതിയ ചിത്രത്തെകുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. മാര്‍ച്ചില്‍ ചിത്രീകരണം ആരംഭിക്കും. ടി സീരിസും ആനന്ദ് എല്‍.റായിയും അക്ഷയ് കുമാറും ചേര്‍ന്നാണ് നിര്‍മ്മാണം.