അന്‍വര്‍ റഷീദ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ട്രാന്‍സ്. ചിത്രത്തിലെ പുതിയ വീഡിയോ ഗാനം പുറത്തിറങ്ങി. ഫഹദും, നസ്രിയയും ആണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. ഉസ്താദ് ഹോട്ടല്‍ എന്ന ചിത്രത്തിന് ശേഷം അന്‍വര്‍ റഷീദ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സൗബിന് ഷാഹിര്‍, വിനായകന്, ചെമ്പന്‍ വിനോദ് ജോസ്, ദിലീഷ് പോത്തന്, അര്ജുന് അശോകന്, ശ്രീനാഥ് ഭാസി എന്നിവരാണ് പ്രധാന താരങ്ങള്‍.
ഗൗതം വാസുദേവ മേനോനും ചിത്രത്തില്‍ ഒരു പ്രധാനവേഷത്തില്‍ എത്തുന്നുണ്ട്. അമല്‍ നീരദ് ആണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. നവാഗതനായ ജാക്സണ് വിജയന് ആണ് ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കിയിരിക്കുന്നത്. ചിത്രം ഫെബ്രുവരി 14ന് പ്രദര്‍ശനത്തിന് എത്തും.