സംവിധായകന് ജോസ് തോമസ് ഒരുക്കുന്ന പുതിയ ചിത്രം ‘ഇഷ’യുടെ ടീസര്‍ പുറത്തിറങ്ങി. ഹൊറര്‍ ത്രില്ലര്‍ പശ്ചാത്തലത്തിലാണ് ചിത്രം ഒരുങ്ങുന്നത്. തിരക്കഥ രചിച്ചതും ജോസ് തോമസാണ്. സീരിയലുകളിലൂടെയും സിനിമകളിലൂടെയും ശ്രദ്ധേയനായ കിഷോര്‍ സത്യയാണ് നായകന്. പുതുമുഖം ബേബി അവ്നി, മാര്‍ഗരറ്റ് ആന്റണി തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലുണ്ട്.
വിഷ്വല്‍ ഡ്രീംസിന്റെ ബാനറില്‍ നിര്‍മിക്കുന്ന ചിത്രത്തിന്റെ ക്യാമറ ഒരുക്കിയിരിക്കുന്നത് സുകുമാര്‍ എംടിയാണ്. മാട്ടുപ്പെട്ടി മച്ചാന്, സുന്ദര പുരുഷന്, മായാമോഹിനി തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട സംവിധായകനാണ് ജോസ് തോമസ്.