‘നായര്‍ സാന്‍’, മോഹന്‍ലാല്‍ ചിത്രത്തിലൂടെ ജാക്കി ചാന്‍ മലയാളത്തിലേക്ക്

','

' ); } ?>

ആക്ഷന്‍ കിംഗ് ജാക്കി ചാന്‍ മലയാള സിനിമയില്‍ അഭിനയിക്കാന്‍ ഒരുങ്ങുന്നു. മോഹന്‍ലാല്‍ ചിത്രത്തിലൂടെയാണ് ജാക്കി ചാന്‍ മലയാളത്തില്‍ അരങ്ങേറ്റം കുറിക്കുന്നത്. വര്‍ഷങ്ങളായി ആരാധകര്‍ കാത്തിരിക്കുന്ന ‘നായര്‍ സാന്‍’ ആയിരിക്കും ജാക്കി ചാന്റെ ആദ്യ മലയാള ചിത്രം. ജപ്പാനില്‍ നിന്ന് ഇന്ത്യയില്‍ ബ്രിട്ടീഷ് ഭരണത്തിനെതിരെ പോരാടിയ അയ്യപ്പന്‍ പിള്ള മാധവന്‍ നായറിന്റെ ജീവിതമാണ് നായര്‍ സാന്‍ എന്ന സിനിമയുടെ പ്രമേയം.

കണ്ണേ മടങ്ങുക എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ആല്‍ബര്‍ട്ട് ആന്റണിയാവും ചിത്രം സംവിധാനം ചെയ്യുക എന്നാണ് റിപ്പോര്‍ട്ടുകള്‍. അയ്യപ്പന്‍ പിള്ള മാധവന്‍ നായരായിട്ടാണ് മോഹന്‍ലാല്‍ എത്തുന്നത്. ജാക്കി ചാന്‍ ചിത്രത്തില്‍ അഭിനയിക്കുന്നത് ഒരു ജാപ്പനീസ് ആയോധനകല വിദഗ്ദ്ധനായാണ്. 2008 മുതല്‍ ആരാധകര്‍ കാത്തിരുന്ന ചിത്രമാണ് ‘നായര്‍ സാന്‍’. ചിത്രത്തെ കുറിച്ച് പല തരത്തിലുള്ള അഭ്യൂഹങ്ങളും പുറത്തുവന്നിരുന്നു. ഈ വര്‍ഷം അവസാനത്തോടെ ചിത്രത്തിന്റെ ജോലികളിലേക്ക് അണിയറ പ്രവര്‍ത്തകര്‍ കടക്കും.