അന്നും ഇന്നും…ഓര്‍മ്മകള്‍, 35 വര്‍ഷം മുന്‍പുള്ള ചിത്രം പങ്കുവെച്ച് ലിസി

','

' ); } ?>

മണിയന്‍ പിളള രാജുവിന്റെ മകന്റെ വിവാഹ ചടങ്ങില്‍ വെച്ച് സംവിധായകന്‍ ജോഷിയെയും, നടി നാദിയയെയും ഏറെക്കാലത്തിനു ശേഷം കണ്ടുമുട്ടിയതിന്റെ സന്തോഷം പങ്കുവെച്ച് നടി ലിസി. 35 വര്‍ഷങ്ങള്‍ക്ക് മുമ്പ് ജോഷിയുടെ ‘ഒന്നിങ്ങു വന്നെങ്കില്‍’ എന്ന സിനിമയുടെ സെറ്റിലാണ് ഞങ്ങള്‍ മൂന്നും ഒരു ഫ്രെയിമില്‍ കണ്ടുമുട്ടിയതെന്നും ലിസി പറയുന്നു. ഒപ്പം തങ്ങളുടെ പഴയ ഫോട്ടോയും ഫേസ്ബുക്കില്‍ താരം പങ്കുവച്ചു

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

അന്നും ഇന്നും…ഓര്‍മ്മകള്‍… ഇന്നലെ നടന്ന മണിപിള്ള രാജു ചേട്ടന്റെ മകന്റെ കല്യാണ റിസപ്ഷനില്‍ വച്ച് ദീര്‍ഘനാളുകള്‍ക്കു ശേഷം ജോഷി സാറിനെ കണ്ടു. 35 വര്‍ഷം മുമ്പ് ഒന്നിങ്ങു വന്നെങ്കില്‍ എന്ന സിനിമയുടെ സൈറ്റില്‍ വച്ചാണ് ഞാനും നാദിയയും ജോഷിസാറും ഇതുപോലെ ഒരേ ഫ്രെയിമില്‍ വന്നത്.