
സാമൂഹിക മാധ്യമങ്ങളില്‍ മകനൊപ്പമുള്ള മനോഹര വീഡിയോ പങ്കുവെച്ച് കുഞ്ചാക്കോ ബോബന്‍. 2020 ലേക്ക് കടക്കാനൊരുങ്ങുകയാണ്. എന്റെ കൈയ്യിലുള്ളത് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷമാണ്. ദൈവത്തിന് നന്ദി. എല്ലാ പ്രാര്‍ത്ഥനകള്‍ക്കും നന്ദി. എല്ലാവര്‍ക്കും മനോഹരമായ ഒരു 2020 ആശംസിക്കുന്നു എന്നും കുഞ്ചാക്കോ ബോബന്‍ വീഡിയോയ്‌ക്കൊപ്പം കുറിച്ചിട്ടുണ്ട്.
പതിനാല് വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ കുഞ്ചാക്കോ ബോബനും പ്രിയയ്ക്കും കിട്ടിയ കണ്‍മണിയാണ് മകന്‍ ഇസഹാക്ക്. ഏപ്രില്‍ 17 നാണ് താന്‍ അച്ഛനായ സന്തോഷം സമൂഹമാധ്യമങ്ങളിലൂടെ കുഞ്ചാക്കോ ബോബന്‍ പങ്കുവച്ചത്.