നവാഗത സംവിധായകന്‍ ഗോകുല്‍ ഹരിഹരന്‍ ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് കുട്ടിയപ്പനും ദൈവദൂതരും. സംവിധായകന്‍ ലാല്‍ജോസാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഫീല്‍ഗുഡ് എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ വി.ഹരിസുധന്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്. വെങ്കിടേഷ് വെങ്കി, സന്തോഷ് രാജ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചത്.
ലാല്‍ ജോസിനെ കൂടാതെ അരിസ്റ്റോ സുരേഷ്, ഡോ.രാജ്കുമാര്‍, ധനില്‍കൃഷ്ണ, അരുണ്‍ ഗോപന്‍, വിഷ്ണുജയ്, വിമല്‍ എസ്, വിനുമിത്ര, ബിജില്‍ ബാബു, സുവിന്‍ലാല്‍, ദേവിക സന്തോഷ്, റിയ വിനോയ്, ബേബി അനന്ദ്രിത, പ്രിയാ വിഷ്ണു തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നു. തിരുവനന്തപുരം, മാര്‍ത്താണ്ഡം, ചേര്‍ത്തല എന്നിവിടങ്ങളിലായിരുന്നു സിനിമയുടെ ചിത്രീകരണം.