പൗരത്വ ഭേദഗതി നിയമത്തിനെതിരെ വ്യത്യസ്ഥ പ്രതിഷേധവുമായി നടി അനശ്വര രാജന്. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ചിത്രത്തിലൂടെയാണ് അനശ്വര പ്രതിഷേധമറിയിച്ചത്. ‘പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിക്കുന്നവരെ വസ്ത്രം കൊണ്ട് തിരിച്ചറിയാം’ എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരുന്നു. പ്രധാനമന്ത്രിയുടെ വിവാദ പരാമര്‍ശത്തിനെതിരെയാണ് അനശ്വരയുടെ ഇന്‍സ്റ്റഗ്രാം ചിത്രം. വസ്ത്രം കൊണ്ട് തിരിച്ചറിയട്ടെ എന്ന കുറിപ്പ് റിജക്ട് സിഎബി എന്ന ഹാഷ്ടാഗിലാണ് നടി പങ്കുവെച്ചത്. നിമിഷനേരം കൊണ്ട് ഈ ചിത്രം സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായി. ഉദാഹരണം സുജാത, തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ എന്നീ സിനിമകളിലൂടെ ശ്രദ്ധേയമായ താരമാണ് അനശ്വര രാജന്.
വസ്ത്രംകൊണ്ട് തിരിച്ചറിയട്ടെ; പ്രതിഷേധവുമായി അനശ്വര രാജന്
','' );
}
?>